സ്വന്തം ലേഖകൻ
കോട്ടയം: പ്രിൻസിപ്പൽ നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ആർ ബിന്ദുവിന് അർഹതയില്ലന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഷ്ടക്കാരെ നിയമിക്കാനാണ് അനധികൃതമായ ഇടപെടൽ, ബിന്ദു മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതിനിടെ ഇടതുമുന്നണി ഘടക കക്ഷി നേതാവിനെതിരായ മരംമുറി ആരോപണവുമായി ബന്ധപ്പെട്ട് മരം മുറിയിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ അന്വേഷണം നടക്കട്ടെ എന്ന് വി ഡി സതീശൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മുട്ടിൽ മലമുറി കേസിൽ കുറ്റപത്രം സമർപ്പിക്കട്ടെയെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.