പിതാവിനോട് പിണങ്ങി വീടിന്റെ കിണറിനടുത്തുപോയി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ എൽ.ഡി.എഫിനായി മുദ്രാവാക്യം വിളിച്ചു, അന്ന് ചിരിയോടെ നിൽക്കുകയായിരുന്നു അപ്പ ; കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ഉമ്മൻ ചാണ്ടി സ്മരണാഞ്ജലിയിൽ പിതാവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ചാണ്ടി ഉമ്മൻ
സ്വന്തം ലേഖകൻ
കോട്ടയം: പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി സ്മരണാഞ്ജലിയിൽ ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ ജില്ലയിലെ മന്ത്രിയും എം.എൽ.എമാരും മകൻ ചാണ്ടി ഉമ്മനും. ഉമ്മൻ ചാണ്ടിയുടെ എതിർ സ്ഥാനാർഥിയായിരുന്ന വി.എൻ. വാസവനുവേണ്ടി മുദ്രാവാക്യം വിളിച്ച കാര്യം ചാണ്ടി ഉമ്മൻ ചടങ്ങിൽ പങ്കുവെച്ചു.
അപ്പയോട് പിണങ്ങി 1991ൽ വി.എൻ. വാസവൻ സിന്ദാബാദ്, എൽ.ഡി.എഫ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയതായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തിൽ ചാണ്ടി ഉമ്മൻ ഓർത്തെടുത്തത്. ഉമ്മൻ ചാണ്ടിക്കെതിരെ വി.എൻ. വാസവൻ മത്സരിച്ചപ്പോഴായിരുന്നു സംഭവം. ഏറെ പ്രായമില്ലാതിരുന്ന താൻ എന്തോ ചെറിയ കാര്യത്തിൽ പിതാവിനോട് പിണങ്ങിയാണ് വീടിന്റെ കിണറിനടുത്തുപോയി മുദ്രാവാക്യം വിളിച്ചത്. ഇത് കേട്ട് അന്ന് ചിരിയോടെ നിൽക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരെയെങ്കിലും കുറ്റം പറയുന്നതോ പരാതി പറയുന്നതോ കേട്ടിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. സ്കൂൾ കാലഘട്ടം മുതലുള്ള ബന്ധം ഓർത്തെടുത്ത തിരുവഞ്ചൂർ, തന്നെ ഏറെ വിശ്വസിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വ്യക്തമാക്കി. 2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ആദ്യം രണ്ടു വകുപ്പാണ് ഏൽപിച്ചത്.