അംഗന്‍വാടി കുട്ടികള്‍ക്കുള്ള വാഴക്കുല പഞ്ചായത്ത് പ്രസിഡന്റ് കുട്ടപ്പൻ ‘കട്ടെന്ന് ‘ ആരോപണം; വില്‍ക്കാതിരിക്കാൻ കുല വെട്ടിയത്തെന്ന് കുട്ടപ്പൻ; പ്രസിഡന്റിന് നല്‍കാന്‍ രണ്ടു വാഴക്കുലയുമായായി ഡിവൈഎഫ്ഐ പ്രകടനം
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ അംഗന്‍വാടി കുട്ടികള്‍ക്കുള്ള വാഴക്കുല പഞ്ചായത്ത് പ്രസിഡന്റ് മോഷ്ടിച്ചെന്ന് ആരോപണം.
തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പനെതിരെയാണ് ആരോപണം ഉയർന്നത്.പഞ്ചായത്തിലെ അംഗന്‍വാടിയുടെ മുറ്റത്ത് നിന്ന രണ്ടു ഞാലിപ്പൂവന്‍ വാഴക്കുല പ്രസിഡന്റ് വെട്ടിക്കൊണ്ടുപോയെന്ന ആക്ഷേപമാണ് ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റ് വാഴക്കുല മോഷ്ടിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനം നടത്തി. പ്രസിഡന്റിന് നല്‍കാന്‍ രണ്ടു വാഴക്കുലയുമായായിരുന്നു പ്രകടനം.
അംഗന്‍വാടിയിലെ കുട്ടികള്‍ക്കായി അധ്യാപിക നട്ടുവളര്‍ത്തിയ വാഴക്കുലകളാണ് പ്രസിഡന്റ് വെട്ടിക്കൊണ്ടുപോയതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, അംഗന്‍വാടി വര്‍ക്കര്‍ വാഴക്കുല വെട്ടി അടുത്ത കടയില്‍ വില്‍പന നടത്താന്‍ പോകുന്നുവെന്നറിഞ്ഞ് താന്‍ വാഴക്കുലകള്‍ വെട്ടി പഞ്ചായത്ത് ഓഫിസില്‍ വെക്കുകയായിരുന്നെന്ന് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍ പറഞ്ഞു.