
വയനാട് : വെണ്ണിയോട് പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു.
കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരി ഫാത്തിമത് സഹനയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്രസയില്‍ നിന്ന് മടങ്ങുന്നത് വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം.
വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേ പന്നി പാഞ്ഞുവരികയായിരുന്നുവത്രേ.
കാലിനാണ് പന്നി പിടികൂടിയത്.
ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ല.