play-sharp-fill
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍:സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും.

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍:സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും.

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍.

സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് ഏത് സമയത്തും ബന്ധപ്പെടാം.