video
play-sharp-fill
ഒരു വർഷം പഴക്കമുള്ള പലഹാരങ്ങൾ വിറ്റ് ഈരാറ്റുപേട്ടയിലെ ബേക്കറി; പേട്ടയിലെ കണ്ണമുണ്ടായിൽ ബേക്കറിയിൽ നിന്നും പലഹാരം വാങ്ങിക്കഴിച്ചവർക്ക് വയറിളക്കവും ഛർദിയും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു വർഷം പഴക്കമുള്ള പലഹാരങ്ങൾ വിറ്റ് ഈരാറ്റുപേട്ടയിലെ ബേക്കറി; പേട്ടയിലെ കണ്ണമുണ്ടായിൽ ബേക്കറിയിൽ നിന്നും പലഹാരം വാങ്ങിക്കഴിച്ചവർക്ക് വയറിളക്കവും ഛർദിയും; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: ഒരു വർഷം പഴക്കമുള്ള പലഹാരങ്ങൾ വിറ്റ് ഈരാറ്റുപേട്ടയിലെ പ്രമുഖ ബേക്കറി. ദിവസവും ലക്ഷങ്ങളുടെ പലഹാരം വിൽക്കുന്ന ഈരാറ്റുപേട്ടയിലെ സ്വകാര്യ ബേക്കറിയാണ് 2019 ലെ ഡേറ്റ് ഇട്ട പലഹാരങ്ങൾ വിറ്റത്. ഈ പലഹാരങ്ങൾ വാങ്ങിക്കഴിച്ചവരിൽ പലരും വയറിളക്കവും, ഛർദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ ബൈക്കറിയിൽ വിൽപ്പന നടത്തിയ മിച്ചറിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മിച്ചറിന്റെ പുറത്ത് പതിപ്പിച്ചിരുന്ന ഡേറ്റ് 2019 ജനുവരി ഒൻപതിലെ ആയിരുന്നു. 90 ദിവസം വരെ ഉപയോഗിക്കാം എന്നാണ് ഇതിലെ ഡേറ്റിൽ എഴുതിയിരുന്നത്. എന്നാൽ, ഈ മിച്ചർ കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും വിറ്റത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മിച്ചർ കഴിച്ചവർക്കാണ് വയറിളക്കവും, ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന്, ഇവർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതിയും നൽകിയിട്ടുണ്ട്.