video
play-sharp-fill
പേടിക്കേണ്ടതായി ഒന്നും ഇല്ല, ആരോഗ്യനിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും : ഫെയ്‌സ്ബുക്കിൽ പ്രതികരിച്ച്‌ വാവ സുരേഷ്

പേടിക്കേണ്ടതായി ഒന്നും ഇല്ല, ആരോഗ്യനിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും : ഫെയ്‌സ്ബുക്കിൽ പ്രതികരിച്ച്‌ വാവ സുരേഷ്

സ്വന്തം ലേഖകൻ

കോട്ടയം : പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല.ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും.സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന വാർത്തകൾക്ക പിന്നിൽ ആരും പോവാതിരിക്കുക. വാർഡിലേക്ക് വന്നതിന് ശേഷം പേജിലൂടെ എന്റെ ആരോഗ്യ പുരോഗതികൾ പേജിലൂടെ അറിയിക്കുമെന്നും വാവ സുരേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷമായിരുന്നു വാവ സുരേഷിന് പാമ്പുകടിയേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാവ സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നമസ്‌കാരം…
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാ പരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് ളമസല ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക..
പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക്  മാറ്റും. MDICUയിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാർഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും,
എന്നെ സ്‌നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
സ്‌നേഹപൂർവ്വം
വാവ സുരേഷ്‌

Tags :