തനിക്കെതിരെ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ക്യാംപെയിന്‍ നടത്തുന്നു; പാമ്പുപിടിത്തം വനംവകുപ്പ് ഉദ്യോഗസ്ഥർ തടസപ്പെടുത്തുന്നു; പാമ്പു കടിയേറ്റതിനേക്കാൾ കടുത്ത മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്; വാവാ സുരേഷ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തനിക്കെതിരെ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ക്യാംപെയിന്‍ നടത്തുന്നു. പാമ്പുപിടിത്തം വനംവകുപ്പ് ഉദ്യോഗസ്ഥർ തടസപ്പെടുത്തുന്നെന്ന് വാവ സുരേഷ്.

പാമ്പു കടിയേറ്റതിനേക്കാൾ കടുത്ത മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. വിഷയം മന്ത്രി വി എൻ വാസവനെ അറിയിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെതിരെ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ക്യാംപെയിന്‍ നടത്തുന്നെന്ന് വാവാ സുരേഷ് നേരത്തെയും ആരോപിച്ചിരുന്നു. പാമ്പ് കടിയേറ്റതിനുള്ള ചികിത്സകള്‍ക്ക് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി പോകുമ്പോഴായിരുന്നു വാവാ സുരേഷിന്‍റെ ആരോപണം.

വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ക്യാംപെയിന്‍ നടത്തുകയാണ്. പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാവാ സുരേഷ് പറഞ്ഞിരുന്നു.