പാമ്പുകളുടെ ലോകത്ത് സജീവമായി വാവ സുരേഷ്: പുതിയ തുടക്കത്തിൽ ആദ്യം പിടികൂടിയത് മൂർഖൻ പാമ്പിനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാവ സുരേഷ് വീണ്ടും പാമ്പുകളുടെ ലോകത്ത്. പാമ്പുകടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ വരെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തത്തിൽ സജീവമായി.
തിരുവനന്തപുരം അരുവികരായിക്ക് അടുത്തുനിന്ന് ഇന്ന് വാവ സുരേഷ് മൂർഖൻ പാമ്പിനെ പിടികൂടിയത് ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കിലൂടെ വാവ സുരേഷ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞയാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ അണലിയെ പിടികൂടിയപ്പോഴാണ് അദേഹത്തിന് പാമ്പുകടിയേറ്റത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ചായാണ് ആശുപത്രി വാസം കഴിഞ്ഞു പഴയ ജീവിതത്തിലേയ്്ക്ക് തിരിച്ചെത്തിയത്.
Third Eye News Live
0