video
play-sharp-fill
വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി: നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ. സൂപ്പർ മൾട്ടി സ്പെഷ്യാലിറ്റി ; തന്നെ രക്ഷപ്പെടുത്തിയ ഡോക്ടർമാർക്കും മന്ത്രിയ്ക്കും തനിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് വാവ സുരേഷ്

വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി: നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ. സൂപ്പർ മൾട്ടി സ്പെഷ്യാലിറ്റി ; തന്നെ രക്ഷപ്പെടുത്തിയ ഡോക്ടർമാർക്കും മന്ത്രിയ്ക്കും തനിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് വാവ സുരേഷ്

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും തന്നെ ചികിൽസിച്ചവർക്കും നന്ദി പറഞ്ഞ് ഫെയ്‌സ് ബുക്കിൽ വീഡിയോയും വാവ സുരേഷ് പോസ്റ്റ് ചെയ്തു. അണലി കടിച്ച വിരലിൽ തുന്നിക്കെട്ടും കഴുത്തിലെ ചികിൽസ്‌ക്കായുണ്ടാക്കിയ മുറവിലെ കെട്ടും വീഡിയോയിൽ കാണാൻ സാധിക്കും. കുറച്ചു ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെന്ന് വാവ സുരേഷ് പറയുന്നു. തന്റെ ജീവൻ തിരിച്ചു കിട്ടിയതിൽ എല്ലാ ക്രെഡിറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജിന് നൽകിയിരിക്കുകയാണ് സുരേഷ്. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു..

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ …………

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്തോഷം.. എന്നെ സ്‌നേഹിക്കുന്ന ലോകമെമ്പാടും എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഐസിയുവിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കിയ മുറിയിലേക്ക് മാറിയെന്ന് ഫെയ്‌സ് ബുക്കിലൂടെ വാവ സുരേഷും വ്യക്തമാക്കി. എനിക്ക് വാർഡിലേക്ക് പോകാൻ പറ്റില്ല. വിസിറ്റേഴ്‌സിന് പരമിതിയുണ്ട്. എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ട്. കലഞ്ഞൂരിൽ വച്ച് അണലിയുടെ കടിയേറ്റു. നല്ല ഡോക്ടേഴ്‌സ്.. പിജി,, നേഴ്‌സ്.. താത്ക്കാലിക ജീവനക്കാർ.. അതിൽ ഉപരി ഞാൻ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുള്ള സുഹൃത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട്…

 

ഞാൻ പതിനൊന്നാം തവണയാണ് ആശുപത്രയിൽ എത്തുന്നത്. എന്നാൽ ഇത്തവണ കിട്ടിയ ചികിൽസ ഇതുവരെ ഇന്ന് വരെ കിട്ടാത്ത ചികിൽസ. ആരോഗ്യവകുപ്പും ട്രിവാൻഡ്രം മെഡിക്കൽ കോളേജ് ഇത്രയും വളർന്നുവെന്നതിന് തെളിവാണ്. ആരോഗ്യമന്ത്രി വിളിച്ചു. ട്രീറ്റ്‌മെന്റ് ഫ്രീയാണെന്ന് പറഞ്ഞു. വളരെ നന്ദി-വാവ സുരേഷ് പറയുന്നു.

 

എനിക്ക് വേണ്ടി കഷ്ടപ്പെട്ട ഡോക്ടർമാരോടും കടപ്പെട്ടിരിക്കുന്നു. വിഐപി പരിചരണം എന്ന് പറയുന്നില്ല. എന്നാൽ ഞാനൊരു വിഐപിയാണെന്ന് പറയുന്നു. എനിക്ക് വേണ്ടി ഒരുപാട് അമ്പലങ്ങളിലും പള്ളികളിലും പ്രാർത്ഥിച്ചവരുണ്ട്. അവർക്കെല്ലാം നന്ദി-വാവ സുരേഷ് വീഡിയോയിൽ പറയുന്നു. 12 വെന്റിലേറ്ററുകളുള്ള 17 കിടക്കകളുള്ള മൾട്ടി വെന്റിലേറ്റർ ഐസിയു. അവിടെയാണ് ചികിൽസിച്ചത്. നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ… സൂപ്പർ.. മൾട്ടി സ്‌പെഷ്യാലിറ്റിയാണെന്നും വാവ സുരേഷ് പറയുന്നു.