play-sharp-fill
വാവാ സുരേഷിന്റ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ

വാവാ സുരേഷിന്റ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാവാ സുരേഷിന്റ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.വാവാ സുരേഷിന് വിദഗ്ധ ചികിത്സ നൽകാൻ ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


 

മെഡിസിൻ വിഭാഗം മേധാവി ഡോ. രവി കുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ
അസോസിയേറ്റ് പ്രൊഫസർ ഡോ.അനിൽ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.ശ്രീനാഥ് എന്നിവരാണ് ബോർഡിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫ്രെബുവരി 13ന് രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചാണ് പാമ്പ്് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ വലത് കൈയിൽ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാൻ സാധിച്ചു.

 

രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിഷബാധ നിർവീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നൽകി നിരന്തരം നിരീക്ഷിച്ചു.

 

അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.