video
play-sharp-fill

എക്‌സൈസ് പരിശോധന തുടർന്നിട്ടും ചാരായം വാറ്റ് നിർത്തിയില്ല: തുടർച്ചയായ രണ്ടാം ദിവസവും മല്ലപ്പള്ളിയിൽ അനധികൃത ചാരായവുമായി ഒരാൾ പിടിയിൽ; ഇന്നു പിടിച്ചെടുത്തത് രണ്ടു ലിറ്റർ ചാരായം

എക്‌സൈസ് പരിശോധന തുടർന്നിട്ടും ചാരായം വാറ്റ് നിർത്തിയില്ല: തുടർച്ചയായ രണ്ടാം ദിവസവും മല്ലപ്പള്ളിയിൽ അനധികൃത ചാരായവുമായി ഒരാൾ പിടിയിൽ; ഇന്നു പിടിച്ചെടുത്തത് രണ്ടു ലിറ്റർ ചാരായം

Spread the love

തേർഡ് ഐ ബ്യൂറോ

മല്ലപ്പള്ളി: തുടർച്ചയായ രണ്ടാം ദിവസവും മല്ലപ്പള്ളിയിൽ ചാരായവുമായി ഒരാൾ പിടിയിൽ. മല്ലപ്പള്ളി സ്വദേശിയായ യുവാവിനെ രണ്ടു ലിറ്റർ ചാരായവുമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. മല്ലപ്പള്ളി മല്ലപ്പള്ളി മൂശാരി കവലയ്ക്കു സമീപം തലച്ചിറയ്ക്കൽ ഷാജിയുടെ വീടിനു സമീപത്തു വച്ച് രണ്ടു ലിറ്റർ ചാരായവുമായി കല്ലൂപ്പാറ വില്ലേജിൽ തലച്ചിറയ്ക്കൽ വീട്ടിൽ ചി.എ. ജോസഫ് മകൻ ഷിജു ജോസഫ് ( 44) എന്നയാളെ അറസ്റ്റ് ചെയ്തു കേസ്സെടുത്തു. മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ കെ.കെ.സുദർശനൻ പിള്ളയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഈ സ്ഥലത്ത് പരിസരവാസികൾ അല്ലാത്തവർ വന്നു പോകുന്നതായും, ചാരായം ഉപയോഗം നടക്കുന്നതായും മനസ്സിലാക്കി നിരീഷണം നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ മുൻ സ്പിരിറ്റ് കേസ്സിലേയും, നിരവധി ക്രിമിനൽ കേസ്സുകളിലേയും പ്രതിയായ പടുതോട് സ്വദേശിയെ 90 ലിറ്റർ കോടയുമായി പിടികൂടി റിമാന്റ് ചെയ്തിരുന്നു.

കോവിഡ് പരിശോധനയ്ക്കു ശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി ഷിജു ജോസഫിനെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫിസർ കെ.കെ സുദർശനൻ പിള്ള, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി. വിജയദാസ്, സുമോദ് കുമാർ എൻ.ബി. രാഹുൽ സാഗർ, എന്നിവർ ചേർന്നാണ് കേസ്സ് കണ്ടെടുത്തത്.