മാൻകൊമ്പും വാറ്റുചാരായവുമായി മൂന്നു പേർ പിടിയിൽ: പിടികൂടിയത് രണ്ടര ലിറ്റർ ചാരായവും മാൻ കൊമ്പും
തേർഡ് ഐ ക്രൈം
കോങ്ങാട്: ഓണത്തോടനുബന്ധിച്ച് കയറംകോട്, നാമ്പുള്ളിപ്പുര, അത്താണിപ്പറമ്പിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ മാൻകൊമ്പും,രണ്ടര ലിറ്റർ വാറ്റുചാരായവും, 100 ലിറ്റർ വാഷുമായി രണ്ട് കേസ്സുകളിലായി മൂന്നു പേരെ അറസ്റ്റു ചെയ്തു.
നാമ്പുള്ളിപ്പുര, പുതുപ്പറമ്പിൽ വീട്ടിൽ ജോൺസൺ, വ : 35, നാമ്പുള്ളിപ്പുര, വലിയപറമ്പിൽ രാധാകൃഷ്ണൻ , വ : 54, പുതുപ്പറമ്പിൽ തോമസ് വ :64 എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.തോമസിൻ്റെ പക്കൽ നിന്നും ഒരു ലിറ്റർ വാറ്റുചാരായവും,
ജോൺസൻ്റെ വീട്ടിൽ നിന്നും 100 ലിറ്ററോളം വാഷും , ഒന്നര ലിറ്റർ ചാരായവും, മാൻ കൊമ്പോടുകൂടിയ തലയോട്ടിയും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റബ്ബർ തോട്ടത്തിൽ കുഴിയുണ്ടാക്കി സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.
മൈലം പുള്ളി മലയോര മേഖല കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റ് ചാരായ വിൽപ്പന നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികൾക്കെതിരെ അബ്കാരി ആക്റ്റ് പ്രകാരം കേസ്സെടുത്തു. മാൻ കൊമ്പ് പിടികൂടിയത് ഫോറസ്റ്റിന് കൈമാറും. ജോൺസനും , രാധാകൃഷ്ണനും മുമ്പ് നിരവധി കേസ്സുകളിലെ പ്രതികളാണ്. പിടിച്ചെടുത്ത വാഷ് ഒഴുക്കിക്കളഞ്ഞു നശിപ്പിച്ചു.
പ്രതികളെ കൊറോണ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും. പാലക്കാട് നർകോട്ടിക്സെൽ ഡിവൈ.എസ്.പി സി ഡി ശ്രീനിവാസൻ , പാലക്കാട് ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, കോങ്ങാട് ഇൻസ്പെക്ടർ ജോൺസൺ, എസ്.ഐ സുൽഫിക്കർ, ജൂനിയർ എസ്.ഐ ജസ്റ്റിൻ, എ.എസ്.ഐ.നാരായണൻകുട്ടി , സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് , സുരേഷ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ ,
ഗോപാലകൃഷ്ണൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സി.വിജയാനന്ദ്, കെ. അഹമ്മദ് കബീർ , ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.