വട്ടിയൂർക്കാവിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് , മഞ്ചേശ്വരത്ത് പിന്നീട് : ടിക്കാറാം മീണ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: 2016-ൽ വട്ടിയൂർക്കാവിൽ നിന്നും ജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരൻ എംഎൽഎ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടത്താൻ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരം കേസിൽ ഹൈക്കോടതിയിൽ നടപടികൾ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള മുരളീധരന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണു കുമ്മനം ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വത്തുവിവരത്തിൽ യഥാർഥ ആസ്തി, ബാധ്യതകൾ മറച്ചുവച്ചുവെന്നായിരുന്നു എതിർ സ്ഥാനാർഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം.ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എന്ന നിലയിലുള്ള ആസ്തി, ബാധ്യതകൾ എന്നിവ മുരളീധരൻ കൃത്യമായി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ മുരളീധരൻ സുപ്രീം കോടതിയിൽ നിന്നു സ്റ്റേ സമ്പാദിക്കുകയായിരുന്നു.