
തിരുവനന്തപുരം: വര്‍ക്കലയിലെ ഹെലിപാഡ് ക്ലിഫില്‍ നിന്ന് യുവാവ് താഴേക്ക് വീണ് പരിക്കേറ്റു. ഏകദേശം 60 അടി താഴ്ചയിലേക്കാണ് ഇയാള്‍ പതിച്ചത്.
തമിഴ്‌നാട് തിരുനെല്‍വേലി ശങ്കരന്‍കോവില്‍ സ്വദേശി ശരവണനാണ് അപകടത്തില്‍പ്പെട്ടത്. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്ന് കുന്നിന്റെ അറ്റത്ത് എത്തുന്നതിനിടെയാണ് ഇയാള്‍ താഴേക്ക് വീണത്.
സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം താഴേക്ക് ഇറങ്ങി നെറ്റിന്റെ സഹായത്തോടെ യുവാവിനെ മുകളിലേക്ക് എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ശരവണനെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.







