ടൂറിസം കേന്ദ്രത്തില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
സ്വന്തം ലേഖകൻ
വര്‍ക്കല: വര്‍ക്കല ടൂറിസം കേന്ദ്രത്തില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
തിരുവനന്തപുരം വെങ്ങാനൂര്‍ കോവളം കെ.എസ് റോഡില്‍ തുണ്ടുവിള വീട്ടില്‍ ദിവര്‍ (22) ആണ് എക്സൈസിന്റെ പിടിയിലായത്.
വര്‍ക്കല ടൂറിസം കേന്ദ്രത്തില്‍ ലഹരി വില്‍പ്പനയും ഉപഭോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാപനാശം ബീച്ച്, ഹെലിപ്പാട്, കുരയ്ക്കണ്ണി,തിരുവമ്പാടി എന്നീ ഭാഗങ്ങളിലായാണ് എകസൈസ് ടീം പരിശോധന നടത്തിയത്.
തിരുവമ്പാടിയില്‍ അഡാക്കിന്റെ അക്വാറിയത്തിന് മുന്‍വശത്തു വെച്ചാണ് പിടിയിലായത്. പിടിയിലാവുമ്പോള്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന വില്‍പ്പനക്കായി കരുതിയ കഞ്ചാവും എക്സൈസ് ടീം കണ്ടെടുത്തു.
ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വിനോദ്, പ്രിവൻ്റീവ് ഓഫീസര്‍ സെബാസ്റ്റ്യന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, ഷൈന്‍, അരുണ്‍ മോഹന്‍, പ്രിന്‍സ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.