video
play-sharp-fill
ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സിന് വിജയം

ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സിന് വിജയം

 

സ്വന്തം ലേഖകൻ

ഓക്ലാന്റ്: ന്യൂസിലാൻഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും മികച്ച ടൂർണമെന്റായ ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സ് വിജയം. പിച്ച് പാൻദേഴ്സ് പഞ്ചാബിനെയാണു പ്രവീൺ ബേബി ക്യാപ്റ്റനായ കേരളാ വാരിയേഴ്സിന്റെ ടീം 17 റൺസിനു തോൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളാ വാരിയേഴ്സ് 19.3 ഓവറിൽ 126 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പിച്ച് പാൻദേഴ്സ് പഞ്ചാബിനെ 19.3 ഓവറിൽ 109 റൺസിൽ ഒതുക്കി, വിജയം വാരിയേഴ്സ് കൈപ്പിടിയിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇംഗ്ലീഷ് കൗണ്ടി, പഞ്ചാബ് രഞ്ജി താരങ്ങളുമായി ഇറങ്ങിയ പഞ്ചാബിനെ തിരെ ബീനാഷ് നമ്ബ്യാർ, റെനീഷ് ജോയി, അരുൺ രവി എന്നിവർ ബാറ്റിങ്ങിലും, ഷെറിൻ തോമസ്, രമേഷ് ലക്മൽ, അനൂപ് സുരേന്ദ്രൻ, സജീഷ് ഗോപാലകൃഷ്ണൻ എന്നിവർ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച വച്ചു.ഷെറിൻ തോമസ്, ബീനാഷ് നമ്ബ്യാർ എന്നിവർ മാൻ ഓഫ് ദി മാച്ച് അവാർഡ് പങ്കിട്ടപ്പോൾ, രമേഷ് ലക്മൻ പ്ലേയർ ഓഫ് ദി ടൂർണമെന്റ് കരസ്ഥമാക്കി.

 

എബിൻ പി. കെ, നിബിൻ രാജ്, മുകേഷ് കൃഷ്ണ, അരുൺ റെഡ്ഡി, നിധിൻ രാജ്, പുബുദു നുവാൻ, അഖിൽ മാത്യു, അനീഷ് ചന്ദ്രബോസ്, റ്റാൽവീന്ദർ എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. ന്യൂസിലന്റിലെ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്നവിധത്തിൽ വിജയങ്ങൾ തുടർക്കഥയാക്കുന്ന കേരളാ വാരിയേഴ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ജോബി എറികാട്ട്, ജോബിറ്റ് കിഴക്കേക്കുറ്റ്, ബിജോ മോൻ ചേന്നാത്ത്, സബി തൊട്ടിയിൽ, ജിമ്മി പുളിക്കൽ, എബിൻ പഴുക്കായിൽ എന്നീ ഉടമസ്ഥരാണ്.

ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സമോവ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത നിലവാരത്തിൽ നടത്തിയ പ്രഥമ ന്യൂസിലാൻഡ് പ്രിമീയർ ലീഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.