play-sharp-fill
വണ്ണപ്പുറം കൂട്ടക്കൊലക്കേസ്; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

വണ്ണപ്പുറം കൂട്ടക്കൊലക്കേസ്; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: വണ്ണപ്പുറം കമ്പക്കാനം കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. കാളിയാർ പോലീസ് സ്റ്റേഷനിലാണ് അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുന്നത്. ഇവരിൽ ഒരാൾ മന്ത്രവാദ പ്രവർത്തനങ്ങൾ ചെയ്യുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. ഇവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നേരത്തെ മൊബൈൽ വിവരങ്ങളുടേയും പോലീസിന് ലഭിച്ച മൊഴികളുടേയും അടിസ്ഥാനത്തിൽ 22 പേരുടെ ഒരു പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.