video
play-sharp-fill

വനിതാ സംരംഭകയെ വട്ടം ചുറ്റിച്ച് കെ എസ് ഇ ബി: വൈദ്യുതി കണക്ഷനു വേണ്ടി നടന്ന് ഒടുവിൽ തലചുറ്റി വീണ് ആശുപത്രിയിലായി: പിന്നെ സംഭവിച്ചത്.

വനിതാ സംരംഭകയെ വട്ടം ചുറ്റിച്ച് കെ എസ് ഇ ബി: വൈദ്യുതി കണക്ഷനു വേണ്ടി നടന്ന് ഒടുവിൽ തലചുറ്റി വീണ് ആശുപത്രിയിലായി: പിന്നെ സംഭവിച്ചത്.

Spread the love

തൊടുപുഴ :വൈദ്യുതി കണക് ഷൻ ശരിയാക്കി നൽകാതെ സംരംഭകയോട് ഉദ്യോഗസ്ഥരുടെ ക്രൂരത. ഒരു കോടി രൂപ മുതൽമുടക്കി തുടങ്ങിയ പാലുൽപന്ന നിർമാണ യൂണിറ്റ് പ്രതിസന്ധിയിലായതോടെ സംരംഭക കുഴഞ്ഞു വീണു.

വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയംഗത്തോടു പരാതിപ്പെട്ടതിന് ഉദ്യോഗസ്ഥരുടെ പ്രതികാ : രമാണെന്നും ആരോപണമുണ്ട്. സ്ഥാപനയുടമ ആശുപത്രിയി ലായ വിവരമറിഞ്ഞ് ഉദ്യോഗ സ്‌ഥർ ഓടിയെത്തി കണക്‌ഷൻ നൽകി.

തൊടുപുഴ മണക്കാട്ട് പാൽ ഉൽപന്നങ്ങളുടെ നിർമാണ യു ണിറ്റ് ആരംഭിച്ച പാലാ സ്വദേശി ജിന്ന മേരി മൈക്കിളിനാണു (27) ദുരനുഭവം. പാലുൽപന്ന നിർമാണ യൂണിറ്റിലെ വൈദ്യുതി മീറ്റർ രണ്ടാഴ്ച മുൻപു കത്തിപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഇവർ വയറിങ് ശരിയാ ക്കുകയും പുതിയ സിടി മീറ്റർ വയ്ക്കുകയും ചെയ്തെങ്കിലും കണക്ഷൻ പുനഃസ്ഥാപിച്ചില്ല. തുടർന്നു ജനറേറ്റർ ഉപയോഗി
ച്ചാണ് കമ്പനി പ്രവർത്തിപ്പിച്ചത്. ഇതോടെ ഇവർ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയംഗത്തിനു പരാതി നൽകി.

‘നിങ്ങൾ എന്തിനാണു തിരുവ നന്തപുരത്തുനിന്ന് വിളിപ്പിച്ചത്’ എന്ന ചോദ്യമായി ഉദ്യോഗസ്ഥ രിൽനിന്നു പിന്നീട്. ഇതിനിടെ ഫീസായി 97,000 രൂപ അടപ്പിച്ചു.

പിന്നീടും പല കാരണങ്ങൾ പറഞ്ഞ് കണക്ഷൻ കൊടുത്തി ല്ല. ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച കണക്ഷൻ നൽകുമെന്ന് ഉന്ന തോദ്യോഗസ്ഥർ ഉറപ്പു കൊടു ത്തെങ്കിലും വൈകുന്നേരമായിട്ടും ഒന്നും സംഭവിച്ചില്ല.

തുടർന്നാണു മനോവിഷമം മൂലം ജിന്ന മേരി തളർന്നുവീണത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങിയ ജിന്ന മേരിക്ക് ഇന്നലെയും അസ്വ സ്ഥത ഉണ്ടായി. തുടർന്ന് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വിവരമറിഞ്ഞതോടെ രണ്ടാഴ്ചയ്ക്കു ശേഷം ഉദ്യോഗ സ്‌ഥരെത്തി വൈദ്യുതി കണക് ഷൻ പുനഃസ്‌ഥാപിച്ചു.