video
play-sharp-fill
പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ; വനിത പൊലീസ് എന്നുള്ള പദം ഒഴിവാക്കും

പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ; വനിത പൊലീസ് എന്നുള്ള പദം ഒഴിവാക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനോടുനുബന്ധിച്ചാണ് ഒരു പ്രത്യേക ബറ്റാലിയൻ രൂപീകരിച്ചത്. കൂടാതെ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് വനിതകളുടെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും ചെയ്തു. പൊലീസിൽ വനിതാ പൊലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്.

 

പൊലീസ് സേനയിൽ കൂടുതൽ വനിതകൾ ഉണ്ടാവുക എന്നത് പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണെന്നും ഈ തൊഴിലിലേക്ക് കൂടുതൽപേരെ ആകർഷിക്കേണ്ടതുണ്ടെന്നും ഗീതാ ഗോപി എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂർ റൂറൽ ജില്ലയിൽ പൊലീസ് സേനയിൽ വനിതകൾക്കായി 90 തസ്തികകൾ ഉണ്ടെങ്കിലും 59 പേർ മാത്രമാണ് ജോലി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണത്തിലെ ഈ കുറവാണ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും പ്രതിഫലിക്കുന്നത്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സ്ഥിതിയും വ്യത്യസ്തമല്ല. നിലവിൽ 5 തസ്തികകൾ ഉള്ളതിൽ 2 പേർ മാത്രമാണ് ജോലി നോക്കിവരുന്നത്. ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിൽനിന്നും, പിങ്ക് പൊലീസിൽ നിന്നുമുള്ള വനിതകളുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. അതോടൊപ്പം, അന്തിക്കാട് ഒഴിവുകൾ നികത്തുന്നതിനുള്ള നിർദ്ദേശം പൊലീസ് മേധാവിക്ക് നൽകി കഴിഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുളള ലൈംഗികാതിക്രമ കേസുകളുടെ എണ്ണത്തിൽ വർദ്ധിച്ചു. സ്ത്രീ സുരക്ഷാ നിയമങ്ങളെ സംബന്ധിച്ചും അവരുടെ അവകാശങ്ങളെ സംബന്ധിച്ചും ശക്തമായ ബോധവൽക്കരണ പരിപാടികൾ വഴി ലഭിച്ച അറിവുകൾ മുഖേന കുട്ടികൾ അവർക്കു നേരെ ഉണ്ടായിട്ടുള്ള ലൈംഗികാതിക്രമങ്ങൾ പുറത്ത് പറയാൻ മുന്നോട്ട് വരുന്ന സാഹചര്യം സംസ്ഥാനത്താകമാനം വന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരം പരാതികളിൽ കേസുകൾ എടുത്ത് അന്വേഷിക്കുന്നതിൽ പൊലീസ് ജാഗ്രതയോടെ ഇടപെടുന്നുണ്ടെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.