play-sharp-fill
വനിതാമതിലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ

വനിതാമതിലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ

ബേക്കൽ: വനിതാമതിലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ചേറ്റുകുണ്ടിലുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ സി.പി.എം പ്രവർത്തകനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനാ (55)ണ് അറസ്റ്റിലായത്.വനിതാ മതിൽ സംഘർഷം ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകരായ എം.ബി ശരത് ചന്ദ്രൻ, കാമറാമാൻ ടി.ആർ ഷാൻ, ഷഹദ് റഹ്മാൻ, രഞ്ജു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കാമറകൾക്കും ഇവരുടെ വാഹനത്തിനും കേടുപാടു വരുത്തിയിരുന്നു. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

ചേറ്റുകുണ്ടിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസും അക്രമത്തിനിരയായ മാധ്യമ പ്രവർത്തകരും പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അതിനു ശേഷമാണ് അറസ്റ്റുചെയ്തതെന്നും ബേക്കൽ പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group