play-sharp-fill
പതിനെട്ടു വയസിൽ താഴെയുള്ളവരെ വനിതാ മതിലിൽ നിന്ന് ഒഴിവാക്കണം; ഹൈക്കോടതി

പതിനെട്ടു വയസിൽ താഴെയുള്ളവരെ വനിതാ മതിലിൽ നിന്ന് ഒഴിവാക്കണം; ഹൈക്കോടതി


സ്വന്തം ലേഖകൻ


കൊച്ചി: പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടികളെ വനിതാ മതിലിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. അധ്യാപകർക്കൊപ്പം കുട്ടികളെയും ഒപ്പം കൂട്ടാൻ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. വനിതാ മതിൽ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടി പറയവേയാണ് ഹൈക്കോടതിയുടെ ഉത്തരവിറക്കിയത്. വനിതാ മതിലിൽ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാവുകയില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് വനിതാ മതിൽ സർക്കാർ സംഘടിപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.