
വിജയരാഘവനെതിരേ കേസെടുത്തു
സ്വന്തംലേഖകൻ
കോട്ടയം : ആലത്തൂർ നിയുക്ത എംപി രമ്യ ഹരിദാസിനെതിരേ എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ നടത്തിയ പരാമർശത്തിൽ ഉചിത നടപടിസ്വീകരിച്ചതായി സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. വാർത്ത വന്നയുടൻ കേസ് എടുത്തതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കേസ് എടുത്തോ എന്നു പോലും അന്വേഷിക്കാതെ രമ്യ ഹരിദാസ് വനിതാ കമ്മീഷനെതിരേ പ്രതികരിച്ചതു ശരിയായില്ലെന്നും അവർ കുറ്റപ്പെടുത്തി.
Third Eye News Live
0