video
play-sharp-fill
ബംഗളൂരു നഗരത്തിലെ വെടിവയ്പ്പ് : ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ; എസ്.ഡി.പി.ഐ നേതാവ് മുസാമിൽ പാഷ പൊലീസ് പിടിയിൽ

ബംഗളൂരു നഗരത്തിലെ വെടിവയ്പ്പ് : ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ; എസ്.ഡി.പി.ഐ നേതാവ് മുസാമിൽ പാഷ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മുംബൈ: വിദ്വേഷ പരാമർശത്തിന്റെ പേരിൽ ബംഗളൂരു നഗരത്തിൽ ഉണ്ടായ ആക്രമണത്തിൽ പിന്നിൽ എസ്.ഡി.പി.ഐ. പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ.

പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമർശത്തിന്റെ പേരിലാണ് ബംഗളൂരു നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേരിയത്. സംഘഷർത്തെ തുടർന്ന് എംഎൽഎയുടെ വസതിയിൽ ഉൾപ്പെടെ പ്രതിഷേധക്കാർ തീയിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷത്തിന് പിന്നാലെയുണ്ടായ പൊലീസ് വെടിവയ്പിൽ 3 പേർ മരിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതോളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 110 പേർ ഇതുവരെ അറസ്റ്റിലായി.

പ്രതിഷേധത്തിന് കാരണമായ ഫെയ്‌സ്ബുക് കുറിപ്പിട്ട അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷം എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചു.പ്രതിഷേധക്കാർ കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങൾക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു.

Tags :