വണ്ടിപ്പെരിയാർ: രാത്രിയില്‍ കരടിയുടെ മുന്നില്‍പ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു.
വള്ളക്കടവ് കുന്നത്തുപതിയില്‍ വീട്ടില്‍ സിബിയാണ് കരടിയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാതി 9.30ഓടെ വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡില്‍ അമ്പലപ്പടിക്ക് സമീപമായിരുന്നു സംഭവം.
രാത്രി വളർത്തുനായ്ക്കള്‍ കുരയ്ക്കുന്നതുകേട്ട് ടോർച്ചുമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പ്പോള്‍ റോഡരികില്‍ നിന്നിരുന്ന കരടി സിബി യുടെ നേരേ പാഞ്ഞടുക്കുകയായിരുന്നു.
സിബിയുടെ കൈയിലുണ്ടായിരുന്ന ടോർച്ച് കരടിയുടെ മുഖത്തേക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ കരടി റോഡില്‍നിന്നു പെരിയാർ നദിയുടെ ഭാഗത്തേക്ക് ഓടിമറയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ കരടിയുടെ ഒച്ച കേള്‍ക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സമീപ പ്രദേശങ്ങളിലെ പറമ്പിലെ മരത്തിന്‍റെ ചുവട്ടില്‍ കരടി മാന്തി തേൻ ഭക്ഷിച്ചിരുന്നതായും സിബി പറയുന്നു.