നിറം മാറ്റത്തിനൊരുങ്ങി വന്ദേഭാരത് ; ഇനി കാവി – ഗ്രേ കളർകോഡിലേക്ക് ; ഇന്ത്യന്‍ പതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: കളർ കോഡിൽ മാറ്റം വരുത്താനൊരുങ്ങി വന്ദേഭാരത് ട്രെയിൻ. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരുംമാസങ്ങളിൽ കാവി – ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

കുറച്ച് കളർ കോമ്പിനേഷനുകൾ പരീക്ഷിച്ചു, കാവി – ഗ്രേ കോമ്പിനേഷൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തി. അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.’- ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) അറിയിച്ചു. ഇരുവശത്തും കാവി പെയിന്റും വാതിലുകൾക്ക് ചാരനിറവുമായിരിക്കും നൽകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാൽ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ സർവീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകൾ പരീക്ഷിക്കുന്നതെന്നാണ് വിവരം.

റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ് ചെന്നൈയിലെ ഇന്റീഗ്രൽ കോച്ച് ഫാക്ടറി സന്ദര്‍ശിക്കുകയും പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. റെയിൽവേ സുരക്ഷാ നടപടികൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. (

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മെച്ചപ്പെടുത്തലുകളും അവലോകനം ചെയ്തു. തദ്ദേശീയ ട്രെയിനിന്റെ 28-ാം റേക്കിന്റെ പുതിയ നിറം ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പരിശോധനയ്ക്ക് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

നിലവിൽ 26 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ട്രെയിനിന്റെ സീറ്റ് ഡിസൈനുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും. കൂടാതെ കോച്ചുകളുടെ പുറംഭാഗത്ത് സോണൽ റെയിൽവേയുടെ ചുരുക്കെഴുത്തുകൾക്ക് പകരം ഐആർ (ഇന്ത്യൻ റെയിൽവേ) ഒട്ടിക്കാൻ റെയിൽവേ തീരുമാനിച്ചു