video
play-sharp-fill

ഡോ. വന്ദനദാസിന്റെ സ്മരണയ്ക്കായി കുടുംബം മെഡിക്കല്‍ ക്ലിനിക് സ്ഥാപിക്കുന്നു ; പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കും , ജൂണ്‍ പകുതിയോടെ കെട്ടിടനിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും

ഡോ. വന്ദനദാസിന്റെ സ്മരണയ്ക്കായി കുടുംബം മെഡിക്കല്‍ ക്ലിനിക് സ്ഥാപിക്കുന്നു ; പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കും , ജൂണ്‍ പകുതിയോടെ കെട്ടിടനിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും

Spread the love

ആലപ്പുഴ : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായി ജോലിചെയ്യവേ കുത്തേറ്റ് മരിച്ച ഡോ. വന്ദനദാസിന്റെ സ്മരണയ്ക്കായി കുടുംബം മെഡിക്കല്‍ ക്ലിനിക് സ്ഥാപിക്കുന്നു. വന്ദനയുടെ അമ്മ വസന്തകുമാരിയുടെ പേരിലുള്ള ആലപ്പുഴ തൃക്കുന്നപ്പുഴയിലെ സ്ഥലത്താണ് ക്ലിനിക് ഒരുങ്ങുന്നത്.

ജൂണ്‍ പകുതിയോടെ കെട്ടിടനിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാകുമെന്നാണ് കുടുംബം കരുതുന്നത്. വന്ദനദാസിന്റെ കൂടെ പഠിച്ചവർ ക്ലിനിക്കിൽ എത്തി പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കും. ഇക്കാര്യങ്ങള്‍ മകളുടെ സുഹൃത്തുക്കളോട് സംസാരിച്ചെന്നും അവർ തയ്യാറാണെന്നും വന്ദനയുടെ അച്ഛൻ കെ.ജി. മോഹൻദാസ് പറഞ്ഞു.

ദേശീയ ജലപാതയോട് ചേർന്നുള്ള തൃക്കുന്നപ്പുഴയിലെ വീട്ടില്‍ അവധിക്കാലം ചെലവിടാനായി വന്ദന എത്തിയിരുന്നു. പഠനശേഷം അട്ടപ്പാടിയില്‍പോയി പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മകളുടെ ആഗ്രഹമായിരുന്നെന്നും വന്ദനയുടെ മാതാപിതാക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായി ജോലിചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റാണ് 2023 മേയ് 10-ന് പുലർച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.