video
play-sharp-fill

കണ്ണ് നിറഞ്ഞ്…! നടുക്കം മാറാതെ കൂട്ടുകാരും അധ്യാപകരും; വന്ദനയുടെ മൃതശരീരം പൊതുദര്‍ശനത്തിന്;   അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ജനാവലി; സംസ്കാരം നാളെ

കണ്ണ് നിറഞ്ഞ്…! നടുക്കം മാറാതെ കൂട്ടുകാരും അധ്യാപകരും; വന്ദനയുടെ മൃതശരീരം പൊതുദര്‍ശനത്തിന്; അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ജനാവലി; സംസ്കാരം നാളെ

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സംഭവിച്ച ദാരുണാന്ത്യത്തില്‍ കണ്ണീരോടെ വന്ദനയുടെ സുഹൃത്തുക്കളും അധ്യാപകരും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ മൃതശരീരം കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം തുടരുകയാണ്. വന്‍ജനാവലിയാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കൊല്ലപ്പെട്ട വന്ദന ദാസ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായി ഒരു മാസത്തെ പോസ്റ്റിംഗിനാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ വന്ദനക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.

അസീസിയ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം വന്ദനയുടെ മൃതദേഹം ജന്മനാടായ കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും. മുട്ടുചിറയിലെ വീട്ടിലേക്കാണ് മൃതദേഹം എത്തിക്കുക. നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക.