play-sharp-fill
വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം; പ്രതി അറസ്റ്റില്‍; സംഭവം ആലപ്പുഴയിൽ

വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം; പ്രതി അറസ്റ്റില്‍; സംഭവം ആലപ്പുഴയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ; വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ സുനീറിനെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്.

കഴിഞ്ഞ അഞ്ചാം തീയതി രാത്രി 9 മണിയോടെ കലവൂര്‍ ഐസ് പ്ലാന്റിന് മുന്നിൽ വച്ചായിരുന്നു സംഭവം. സുനീറിന്റെ ലേബര്‍ കോണ്‍ട്രാക്ടറായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എച്ച് ഒ പി.കെ മോഹിതിന്റെ നേതൃത്വത്തിൽ പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ആർ ബിജു,സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി.ഡി നെവിന്‍, സി.പി.ഒ ഷൈജു എന്നിവര്‍ ചേര്‍ന്നാണ് സുനീറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.