play-sharp-fill
വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു; 49 മിനുട്ടുകൊണ്ട് കൊല്ലം പിന്നിട്ടു; എട്ട് സ്‌റ്റോപ്പുകള്‍ പിന്നിട്ട് ഏഴ് മണിക്കൂറിൽ  കണ്ണൂരില്‍ എത്തും

വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു; 49 മിനുട്ടുകൊണ്ട് കൊല്ലം പിന്നിട്ടു; എട്ട് സ്‌റ്റോപ്പുകള്‍ പിന്നിട്ട് ഏഴ് മണിക്കൂറിൽ കണ്ണൂരില്‍ എത്തും

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.

തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.10ഓടെയാണ് പരീക്ഷണയോട്ടം തുടങ്ങിയത്. 5.59ന് കൊല്ലം പിന്നിട്ടു. ഇനി കോട്ടയമാണ് അടുത്ത സ്‌റ്റേഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് സ്‌റ്റോപ്പുകള്‍ പിന്നിട്ട് 12.10ഓടെ കണ്ണൂരില്‍ എത്തിച്ചേരാനാണ് ലോക്കോ പൈലറ്റുമാര്‍ക്ക് ദക്ഷിണ റെയില്‍വെ നല്‍കിയിരിക്കുന്ന നി‌ര്‍ദ്ദേശം. ആകെ ഏഴ് മണിക്കൂറാണ് ഇതിനായെടുക്കുക.

കണ്ണൂരില്‍ എത്തിയശേഷം 12.20ഓടെ തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഏഴ് മണിക്കൂ‌ര്‍ കൊണ്ട് തിരുവനന്തപുരത്തെത്തും. ട്രെയിനിന്റെ സ്‌റ്റോപ്പുകള്‍, ഷെഡ്യൂള്‍, നിരക്ക് എന്നിങ്ങനെ കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ഈമാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളസന്ദര്‍ശനത്തിനിടെ ഫ്ളാഗ് ഓഫ് ചെയ്‌ത് കേരളത്തിന്റെ ആദ്യത്തേതും ദക്ഷിണേന്ത്യയില്‍ മൂന്നാമത്തേതുമായ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.