
തകർത്ത് വാരി വന്ദേഭാരത്; ആറ് ദിവസം കൊണ്ട് ടിക്കറ്റിനത്തില്‍ നേടിയത് കോടികളുടെ വരുമാനം; യാത്ര ചെയ്തത് 27000 പേര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ മാസം അവസാനം ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസിന് വരുമാനത്തിലും റെക്കാഡ് നേട്ടം.
ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ചതു മുതല്‍ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകള്‍ പുറത്തുവന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തില്‍ ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചുമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.
ഈ കാലയളവില്‍ 31412 ബുക്കിംഗാണ് ട്രെയിനിന് ലഭിച്ചത്. 27000 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തു.
1128 സീറ്റുകളുള്ള ട്രെയിനില്‍ ഏറ്റവും കൂടുതല്‍ പേരും യാത്ര ചെയ്തത് എക്സിക്യുട്ടിവ് ക്ലാസിലാണ്. മേയ് 14 വരെയുള്ള ടിക്കറ്റുകള്‍ എല്ലാം ബുക്കു ചെയ്ത് കഴിഞ്ഞതായി റെയില്‍വേ അറിയിച്ചു.
Third Eye News Live
0