സ്വന്തം ലേഖകൻ
മലപ്പുറം : രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റുകൾക്ക് മികച്ച പ്രതികരണം. 26 ന് തിരുവനന്തപുരത്ത് നിന്നുള്ള സർവീസും 27 ന് ഇരു ദിശകളിലേയ്ക്കുമുള്ള സർവീസും തുടങ്ങും. തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൻ്റെ ആഹ്ളാദത്തിലാണ് മലപ്പുറം ജില്ലക്കാർ.
രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ബുക്കിങ് രാവിലെ ആരംഭിച്ചപ്പോൾ മുതൽ അടുത്തയാഴ്ചയിലെ മിക്ക ദിവസങ്ങളിലേയും ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ്. ചെയർ കാർ ടിക്കറ്റുകളും തുക അധികമുള്ള എക്സിക്യൂട്ടീവ് ചെയർകാർ ടിക്കറ്റും ചൂടപ്പം പോലെ വിറ്റഴിയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് 1515 രൂപയാണ് ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിന് 2800 ഉം. കോഴിക്കോടിന് 1210 ഉം 2 170 ഉം. തൃശൂർ വരെ 1025 ഉം , 1795 ഉം. തിരുവനന്തപുരം എറണാകുളം യാത്രയ്ക്ക് 658 / 1320 എന്നീ ക്രമത്തിലാണ് നിരക്ക്.
ആലപ്പുഴ വരെ ചെയർകാറിന് 580 ഉം എക്സിക്യൂട്ടീവ് ചെയർ കാറിന് 1105 ഉംമാണ് നിരക്ക്. കാസർകോട് തിരുവനന്തപുരം റൂട്ടിൽ ചെയർകാറിന് 1555 ഉം , എക്സിക്യൂട്ടീവ് ചെയർകാറിന് 2835 ഉം ഈടാക്കും. കോട്ടയം റൂട്ടിനേക്കാൾ ആലപ്പുഴ വഴി 15 കിലോമീറ്റർ യാത്രാ ദൂരം കുറവായതിനാൽ ആദ്യ വന്ദേ ഭാരതിനേക്കാൾ നിരക്കിൽ കുറവുണ്ട്.
ആദ്യ സർവീസ് 26 ന് വൈകിട്ട് നാല് അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. നിലവിൽ ഓടുന്ന വന്ദേ ഭാരത് നിർത്താത്ത തിരൂരിൽ സ്റ്റോപ്പ് ലഭിച്ചതോടെ സന്തോഷത്തിലാണ് മലപ്പുറം ജില്ല. ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് സ്റ്റോപ്പ് കിട്ടിയത്. വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഫ്ളാഗ് ഓഫ് നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും.