
സോഷ്യൽ മീഡിയയിൽ നിന്ന് മുണ്ടക്കയം സ്വദേശിനിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം മോർഫ് ചെയ്ത് നഗ്നയാക്കി പെൺകുട്ടിക്ക് തന്നെ അയച്ചു നൽകി ലൈംഗികച്ചുവയോടെ സംസാരിച്ചു ; മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ
മുണ്ടക്കയം : നഗ്‌നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ച കേസിൽ യുവാവ് അറസ്റ്റില്‍.
മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അമല്‍ മിര്‍സ സലിം(19) ആണ് സൈബർ പോലീസിൻ്റെ പിടിയിലായത്.
ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ ഐഡി നിര്‍മിച്ച് ഇന്‍സ്റ്റഗ്രാം വഴിയാണു പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇവരുടെ പ്രൊഫൈലില്‍ നിന്നുള്ള ഫോട്ടോ നഗ്‌നയാക്കിശേഷം പെണ്‍കുട്ടിക്കു തന്നെ അയച്ചുകൊടുക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു.
ഇതോടെയാണു പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്.
Third Eye News Live
0