വണ്ടാനം മെഡിക്കല്‍ കോളേജ് ചികിത്സാപിഴ വിവാദം: ഉഷയ്ക്ക് ശസ്ത്രക്രിയ താനാണോ നടത്തിയതെന്ന് ഓര്‍മയില്ലെന്ന് ഡോ. ഷാഹിദ; നഴ്‌സുമാരുടെ കുറവ് ചൂണ്ടിക്കാട്ടി വിശദീകരണം 

Spread the love

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഡോ. ഷാഹിദ. ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനാണോ എന്നത് ഓര്‍മയില്ലെന്നും കേസ് ഷീറ്റില്‍ തന്റെ പേരുണ്ടെങ്കില്‍ താനായിരിക്കും ശസ്ത്രക്രിയ നടത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

ഉഷയ്ക്ക് സര്‍ജറി നടത്തിയത് ഡോ. ലളിതാംബികയല്ല, ഡോ. ഷാഹിദയാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പലും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ഡോക്ടര്‍ രംഗത്തെത്തിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്കായി നഴ്‌സുമാരുടെ ഗുരുതരമായ അഭാവമുണ്ടെന്ന് ഡോ. ഷാഹിദ ആരോപിച്ചു. പലപ്പോഴും സ്ക്രബ് നഴ്‌സ് മാത്രമേ ഉണ്ടാകാറുള്ളൂ, ഫ്‌ളോര്‍ നഴ്‌സ് ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയാ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നുവെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്‌സുമാരുടെ കുറവ് സംബന്ധിച്ച് മുമ്പ് തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും ഡോ. ഷാഹിദ കൂട്ടിച്ചേര്‍ത്തു. നിലവില്‍ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലാണ് ഡോ. ഷാഹിദ ജോലി ചെയ്യുന്നത്.