video
play-sharp-fill

വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്‌ഐയെ സംഘം ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമം;  അഭിഭാഷകര്‍ക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്‌ഐയെ സംഘം ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വച്ച്‌ വനിത എസ്.ഐയ്ക്കെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

വനിത എസ്‌ഐയെ സംഘം ചേര്‍ന്ന് ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. വലിയ തുറ എസ്‌ഐ അലീനയുടെ പരാതിയിലാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ അലീന ഇന്ന് കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പ്രണവ് എന്ന അഭിഭാഷകന്‍ അടക്കം കണ്ടാലറിയുന്ന ഇരുപതോളം പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു അലീനയെ നേരെ ഇന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ സംഘടിച്ചെത്തി തടഞ്ഞത്.

അഭിഭാഷകര്‍ തന്നെ കൈയേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും കാണിച്ച്‌ മജിസ്ട്രേറ്റിന് എസ്.ഐ അലീന പരാതി നല്‍കിയിരുന്നു.