video
play-sharp-fill

വത്സൻ തില്ലങ്കേരിയ്ക്കും അയ്യപ്പശാപം: തില്ലങ്കേരി സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു; അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്

വത്സൻ തില്ലങ്കേരിയ്ക്കും അയ്യപ്പശാപം: തില്ലങ്കേരി സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു; അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ശബരിമലയിലെ യുവതി പ്രവേശന സമരത്തിന്റെ മുൻ നിരയിൽ നിന്ന്, പതിനെട്ടാം പടിയിൽ പിൻതിരിഞ്ഞ് നിന്ന ആർഎസ്എസ് നേതാവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ആർ.എസ്.എസ് കണ്ണൂർ പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനമാണ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ടു മാത്രമാണ് തില്ലങ്കേരി രക്ഷപെട്ടത്.
തലശ്ശേരി കൂത്ത്പറമ്പ് റോഡിൽ ആറാം മൈലിൽ ആണ് സംഭവം. സംഭവ സമയത്തു കാറിൽ ഉണ്ടായിരുന്ന വത്സൻ തില്ലങ്കേരിയെ തലശ്ശേരി ഇന്ദിരാഗാന്ധിഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സി.ടി സ്‌കാൻ എടുത്തതിൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്.

വാഹനത്തിന്റെ തകരാറാണോ മഴ മൂലമാണോ വാഹനം അപകടത്തിൽ പെട്ടത് എന്ന് വ്യക്തമല്ല. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമമല്ല. കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് ട്രെയിൻ കേറാൻ പോക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഹൈവേ പെടോൾ സംഘമാണ് പരുക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചത്.
ശബരിമലയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മണ്ഡലകാലത്ത് നടന്ന സമരത്തിന്റെ മുന്നിൽ വത്സൻ തില്ലങ്കേരിയുമുണ്ടായിരുന്നു. ഈ സമരത്തിനിടെ പതിനെട്ടാംപടിയിൽ പിൻതിരിഞ്ഞ് നിൽക്കുന്ന തില്ലങ്കേരിയുടെ ചിത്രം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. സർക്കാരിനും സിപിഎമ്മിനും അയ്യപ്പശാപമാണെന്ന് ആർഎസ്എസും സംഘപരിവാറും പ്രചരിപ്പിക്കുന്നതിനിടെയാണ് ഇപ്പോൾ തില്ലങ്കരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരിക്കുന്നത്. ഇതും അയ്യപ്പശാപത്തെ തുടർന്നാണോ എന്നാണ് സിപിഎമ്മിന്റെ മറുചോദ്യം.