
വള്ളികുന്നം : യുവതിയുടെ നഗ്നചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രതിയെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു.
കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം തോട്ടിന്റെ തെക്കതില്‍ സജിലേഷ്(24) ആണ് അറസ്റ്റിലായത്.
മൊബൈല്‍ ഫോണില്‍ കൂടി പ്രണയം നടിച്ച് , രണ്ട് മക്കളുടെ മാതാവായ യുവതിയെ വശത്താക്കിയാണ് നഗ്നചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയിരുന്നു. കായംകുളത്ത് പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.