video
play-sharp-fill

നെഹ്‌റു ട്രോഫി വള്ളംകളി: കമന്ററി മത്സരം ഇന്ന്: ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരം

നെഹ്‌റു ട്രോഫി വള്ളംകളി: കമന്ററി മത്സരം ഇന്ന്: ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരം

Spread the love

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് (ജൂലൈ 30-ന് )ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം മുന്‍ എം.എല്‍.എ. സി.കെ സദാശിവന്‍ ഉദ്ഘാടനം ചെയ്യും.

ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കും പൊതുവിഭാഗത്തി (പ്രായപരിധിയില്ല) ലുമായി രണ്ടു മത്സരങ്ങളാണ് സംഘടിപ്പിക്കുക. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2023 നെഹ്റു ട്രോഫി ജലമേളയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.

മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്പര്യമുള്ളവര്‍ 30-ന് ഉച്ചയ്ക്ക് ശേഷം 1.30-ന് രജിസ്ട്രേഷന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരത്തിന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0477-2251349 എന്ന നമ്പറില്‍ വിളിക്കാം.