play-sharp-fill
വാളയാർ സമരത്തെ സർക്കാർ ഭയപ്പെടുന്നതിനാലാണ് വാളയാർ  പന്തൽ പൊളിക്കാൻ ശ്രമിക്കുന്നത്: പ്രൊഫ ബി. രാജീവൻ

വാളയാർ സമരത്തെ സർക്കാർ ഭയപ്പെടുന്നതിനാലാണ് വാളയാർ പന്തൽ പൊളിക്കാൻ ശ്രമിക്കുന്നത്: പ്രൊഫ ബി. രാജീവൻ

സ്വന്തം ലേഖകൻ

കോട്ടയം : വാളയാർ പെൺകുട്ടികൾക്ക് നീതിക്കായി നടത്തുന്ന സമരം സർക്കാരിനെ ഭയപ്പെടുത്തുന്നു എന്നതിനാലാണ് പന്തൽ പൊളിക്കാൻ ഒരുമ്പെടുന്നനെന്ന് പ്രൊഫ. ബി.രാജീവൻ പറഞ്ഞു.

ഷഹീൻ ബാഗ് പന്തൽ പൊളിക്കാൻ സർക്കാർ ശ്രമിക്കുന്നത് വാളയാർ പന്തൽ പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് രാജീവൻ പറഞ്ഞു. രണ്ടു ദിവസങ്ങൾക്കും പന്തൽ പൊളിക്കണമെന്ന സർക്കാർ ആവശ്യപ്പെട്ടതിനെതിരായി സമരപ്പന്തലിൽ നടന്ന പ്രതിഷേധ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു ബി.രാജീവൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഒരു തരം അധോലോകമാഫിയയായി മാറിയതിനാലാണ് അവർ അടിച്ചമർത്തലിനു ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാളയാർ നീതിയാത്രയെ സംബന്ധിച്ച് വി.എം. മാർസൻ ആമുഖ പ്രഭാഷണം നടത്തി. കെ.എം. ഷാജഹാൻ സമര ചരിത്രം വിശദീകരിച്ചു.

ഡി.എച്ച് ആർ എം നേതാവ് സജി, പ്രൊഫ.ജയിംസ, സോണിയ , പ്രഭാകരൻ നമ്പിടി വീട്ടിൽ, പന്തളം രാജേന്ദ്രൻ, ബിന്ദു കമലൻ, രഞ്ജിനി സുഭാഷ്, പ്രദീപ് പി.എസ്, ഷാജിർ ഖാൻ, ഷൈല കെ. ജോൺ , ടിആർപ്രേം കുമാർ, പരശുരാമൻ, എ എസ് മണി, തുടങ്ങിയവർ സംസാരിച്ചു.

വാളയാർ നീതി സമരത്തിന് പിന്തുണയുമായി പന്തലിൽ എത്തിയ എൻ എഫ്പി.ആർ പ്രവർത്തകരുടെ ഐക്യദാർഢ്യ സദസ്സ് വി.എസ്.ശിവകുമാർ എംഎൽഎ ഉൽഘാടനം ചെയ്തു. എം എം സഫർ സംസാരിച്ചു.
ഫെബ്രുവരി 19 ന് 13വയസ്സുകാരി സൂര്യഗായത്രി സ്വന്തം പിതാവ് അനിൽ കാട്ടാക്കട ക്കൊപ്പം സത്യഗ്രഹമനുഷ്ടിക്കുന്നു.