വാളയാറില്‍ നായാട്ടുസംഘത്തിലെ നാലുപേര്‍ പിടിയില്‍; ലൈസന്‍സില്ലാത്ത തോക്ക് പിടിച്ചെടുത്തു, സംഘത്തിലെ ഒരാള്‍ ഒളിവില്‍
സ്വന്തം ലേഖകൻ
വാളയാര്‍: മാനിനെ വെടിവെച്ചു കൊന്ന് മാംസം വില്പന നടത്തുന്ന കേസില്‍ നാലുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്.
വാളയാര്‍ വട്ടപ്പാറ സ്വദേശികളായ അരുള്Ȁ ജോസഫ് (35), അജിത് കുമാര്‍ (50), പാലക്കാട് പുത്തൂര്‍ സ്വദേശി കണ്ണന്‍ (34), ചുള്ളമട സ്വദേശി ഹൃദയരാജ് (35) എന്നിവരെയാണ് പുതുശേരി നോര്‍ത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചക്ക് അറസ്റ്റുചെയ്തത്. പ്രതികളില്‍ നിന്ന് മാനിറച്ചിയും തോക്കും തിരയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വട്ടപ്പാറ, വാളയാര്‍ വനമേഖലകളില്‍ നായാട്ടു സംഘങ്ങള്‍ വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വാളയാര്‍ റേഞ്ച് ഓഫീസര്‍ ആഷിക് അലിയുടെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രജീഷ്, രാജേഷ് കുമാര്‍, സിജി, ബിബിന എന്നിവര്‍ നടത്തിയ പരിശോധനയിലാണ് നായാട്ടു സംഘങ്ങളെ പിടികൂടിയത്. പിടിച്ചെടുത്ത തോക്കിന് ലൈസന്‍സില്ലെന്നു വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിന് കേസെടുത്ത് പോലീസിന് കൈമാറുമെന്ന് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഒളിവില്‍പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.