നിയമം പഠിപ്പിക്കാൻ നീയാരാ ? ; നടുറോഡിൽ പൊലീസ് ജീപ്പ് ബ്രേക്കിട്ട് നിർത്തി ഗതാഗതം തടസ്സപ്പെടുത്തിയത്‌ ചോദ്യം ചെയ്ത യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂർ : റോഡിനു നടുവിൽ ജീപ്പ് നിർത്തി പുകവലിക്കാരന് പിഴയിട്ട പൊലീസിനോട്, ജീപ്പ് നിർത്തിയതുമൂലം റോഡിലുണ്ടായ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ വഴിയാത്രക്കാരന് വളപട്ടണം പൊലീസിന്റെ ക്രൂരമർദ്ദനം.

കണ്ണൂർ അലവിൽ പണ്ണേരിമുക്കിലാണു സംഭവം. നിയമം പഠിപ്പിക്കാൻ നീയാരാണെന്നു ചോദിച്ച എസ്ഐ യുവാവിനോടു ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. എന്തു തെറ്റു ചെയ്തിട്ടാണെന്നു ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പിൽ കയറ്റാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ട് നിന്ന നാട്ടുകാർ എതിർത്തു. ഇതോടെ സ്‌ട്രൈക്കർ ഫോഴ്‌സിനെ വിളിച്ചുവരുത്തി. പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും എസ്ഐ നിലത്തുവീണു.

ഏറെ നേരം നടന്ന വാഗ്വാദത്തിനൊടുവിൽ നാട്ടുകാർ യുവാവിനെ സ്റ്റേഷനിലെത്താക്കാമെന്ന് സമ്മതിച്ചു.ഒടുവിൽ ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തിച്ചു. യുവാവ് പൊലീസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ പറഞ്ഞു.

എന്തു വകുപ്പു പ്രകാരമാണു കേസെടുക്കുന്നതെന്ന ചോദ്യത്തിന്, വകുപ്പു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. സ്റ്റേഷനിലെത്തിയ നാട്ടുകാരിൽ രണ്ടു പേരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചുവച്ചു. എസ്ഐയെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാക്കി.