
വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍
സ്വന്തം ലേഖകൻ
മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ. തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി പി നുസ്രത്തിനെ (36),ഡിവൈഎസ്പിയുടെ ചേർപ്പിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിനിയാണ്.
ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരിൽ കേസുകളുണ്ട്. വക്കീൽ ചമഞ്ഞും സാമ്പത്തിക ഇടപാടുകൾ പറഞ്ഞു തീർക്കാനെന്ന പേരിൽ ഭീഷണിപ്പെടുത്തിയും
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയതായി ഇവർക്കെതിരെ പരാതികളുണ്ട്.
10 ലക്ഷവും അതിലധികവും നഷ്ടമായവർ
പരാതിക്കാരിലുൾപ്പെടുന്നു. സ്വർണം
തട്ടിയെന്ന പരാതിയും നുസ്രത്തിനെതിരെയുണ്ട്. ഭർത്താവ് സുരേഷ് ബാബു നേരത്തെ തിരൂർ ഡിവൈഎസ്പിയായിരുന്നു.
പൊലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നതായി പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.