video
play-sharp-fill

Tuesday, May 20, 2025
HomeCrimeറെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ വക്കം സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ വക്കം സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്കല അയന്തി കടവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൽഐസി ഏജന്റ് ജെസിയുടെ (54) മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മണനാക്ക്‌ സ്വദേശി മോഹനൻ (55) അറസ്റ്റിലായി.
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്ത് ആത്മഹത്യകൾ പതിവായതിനാൽ ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തുടരുകയായിരുന്നു.

സിസിടിവി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഹനൻ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മോഹനൻ പോലീസിനോട് പറഞ്ഞു.

മോഹനൻ സാരി ഉപയോഗിച്ച് ജെസ്നയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജെസ്നയെ കാണാനില്ലെന്ന് മകൾ കടയ്ക്കാവൂർ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇവരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഹനൻ ഓട്ടോയിൽ എത്തിയതായി പോലീസിന് മനസിലായത്. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments