video
play-sharp-fill

സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ നിന്ന് 25 കി.മീ അകലെ നൽകാൻ തീരുമാനം

സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ നിന്ന് 25 കി.മീ അകലെ നൽകാൻ തീരുമാനം

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽനിന്ന് 25 കി.മീ അകലെ നൽകാൻ തീരുമാനം. മൂന്ന് സ്ഥലങ്ങളിൽ നിന്ന് അയോധ്യ ജില്ലയിലെ ധാനിപൂർ വില്ലേജിലെ സൊഹ്‌വാൽ തെഹ്‌സിലിലെ ഭൂമിക്കാണ് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയത്.

ജില്ലാ ആസ്ഥാനമായ ഫൈസാബാദിൽ നിന്ന് 18 കി. മീ അകലെയാണ് ഭൂമി. ‘പഞ്ചകോശി പരികർമ’ എന്നറിയപ്പെടുന്ന അയോധ്യയുടെ ചുറ്റുമുള്ള 15 കിലോ മീറ്ററിന് പുറത്ത് മാത്രമെ മുസ്‌ലിങ്ങൾക്ക് അഞ്ച് ഏക്കർ ഭൂമി അനുവദിക്കാവൂ എന്ന് സംഘ്പരിവാർ ആവശ്യമുന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമുദായിക സൗഹാർദവും ക്രമസമാധാനവും സംരക്ഷിക്കാൻ മികച്ച സ്ഥലമാണിതെന്ന് ഉത്തർപ്രദേശ് സർക്കാറിന്റെ വക്താവും മന്ത്രിയുമായ ശ്രീകാന്ത് ശർമ വ്യക്തമാക്കി. 24ന് ചേരുന്ന യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് വഖഫ് ബോർഡ് വക്താവ് അറിയിച്ചു.