play-sharp-fill
വാകത്താനത്തും ഇനി കളരി പഠിക്കാം; ആയുർവേദ ചികിത്സയ്ക്കും അവസരം: ആഞ്ജനേയ കളരിയുടെ ഉദ്ഘാടനം ഒക്ടോബർ അഞ്ച് ശനിയാഴ്ച

വാകത്താനത്തും ഇനി കളരി പഠിക്കാം; ആയുർവേദ ചികിത്സയ്ക്കും അവസരം: ആഞ്ജനേയ കളരിയുടെ ഉദ്ഘാടനം ഒക്ടോബർ അഞ്ച് ശനിയാഴ്ച

സ്വന്തം ലേഖകൻ

വാകത്താനം: വാകത്താനത്തിന്റെ മണ്ണിൽ ഇനി കളരിയുടെ ചുവടുകൾ ഉറച്ചു തുടങ്ങി. വാളും ചുരികയും ആയുർവേദ വിധിപ്രകാരമുള്ള ചികിത്സകളും ഇനി വാകത്താനത്തിന്റെ മണ്ണിൽ ലയിക്കും. മൂന്നര പതിറ്റാണ്ടിന്റെ കളരി – ചികിത്സാ പാരമ്പര്യമുള്ള ആഞ്ജനേയ കളരി സംഘമാണ് ഇനി വാകത്താനത്തേയ്ക്കും എത്തുന്നത്.

ആയുർവേദ ചികിത്സാലയം വാകത്താനത്ത് കാട മുറിയിൽ കളരി അഭ്യാസത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു കേന്ദ്രമാണ് ആരംഭിക്കുന്നത. .കളരി കേന്ദ്രം കളരി അഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റ് ആദരം ഏറ്റു വാങ്ങിയ പദ്മശ്രീ മീനാക്ഷി ഗുരുക്കൾ (വടകര)ക്കും. ഒക്ടോബർ അഞ്ച് ശനിയാഴ്ച രാവിലെ പത്തിനാണ് ചടങ്ങുകൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളപ്പിൽ കരുണൻ ഗുരുക്കൾ കളരി വിളക്ക് പ്രകാശനം ചെയ്യുകയും ആചാര്യ സ്‌കറിയ ഗുരുക്കൾ കൽവിളക്ക് തെളിയിക്കുകയും ചെയ്യും .പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും .കളരി ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോഷി ഫിലിപ്പ് പങ്കെടുക്കും .വാകത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രകാശ് ചന്ദ്രൻ പത്മശ്രീ മീനാക്ഷി ഗുരുക്കൾക്ക് നാടിൻറെ ആദരം നൽകും .

ജയകുമാർ ഗുരുക്കൾ, കുഞ്ഞുമോൻ ഗുരുക്കൾ ,പ്രൊഫസർ ഡോക്ടർ ഹരീഷ് ചമ്പക്കര, യോഗ സാധക കെ ശങ്കരൻ, ചിത്ര ശില്പ കലാ രംഗത്തെ ഷാജി വാസൻ, തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു ആഞ്ജനേയ യുടെ ആദരം ഏറ്റു വാങ്ങും .വാകത്താനം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സിബി എബ്രഹാം ,മോളി ജോസ,് വി ജയമോൾ ,പ്രതാപൻ ഗുരുക്കൾ, ഷാജി വാസുദേവൻ ഗുരുക്കൾ , സാബു പൂന്താനം, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

ഒക്ടോബർ 8 വിജയദശമി ദിനത്തിൽ ആഞ്ജനേയ കളരി വിദ്യക്ക് കാട മുറിയിലെ കളരിപയറ്റ് കേന്ദ്രത്തിൽ തുടക്കം കുറിക്കും.
കഴിഞ്ഞ് ഒരു ഒരു വർഷമായി ആഞ്ജനേയ ചികിത്സാലയം കാടമുറി പാണ കുന്നിൽ നമ്മൾ കുടുംബവീട് കേന്ദ്രീകരിച്ച് ആയുർവേദ മർമ്മ ചികിത്സ യും ജനങ്ങൾക്ക് പര്യാപ്തമായ ശുശ്രൂഷയും സേവനവും നല്കി പോരുന്നു.

കൂടുതൽ ജനോപകാരപ്രദമായ ചികിത്സയ്ക്കും കുട്ടികളുടെ സർവ്വതോമുഖമായ വളർച്ചയ്ക്കും ചികിത്സാലയ ത്തോടൊപ്പം ആരംഭിക്കുന്ന കളരി കേന്ദ്രം പ്രയോജനപ്പെടുത്തുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഉണ്ണികൃഷ്ണൻ ഗുരുക്കൾ( ഡയറക്ടർ ആഞ്ജനേയ ചികിത്സാലയം ) , ഡോക്ടർ ഹരി കൃഷ്ണൻ (അസിസ്റ്റൻറ് ഡയറക്ടർ ആഞ്ജനേയ ചികിത്സാലയം ), ഷാജി വാസൻ (ആർട്ടിസ്റ്റ് ), എസ് ബാബുജി (സെക്രട്ടറി നമ്മൾ കുടുംബം വീട്) എന്നിവർ അറിയിച്ചു.