നീലക്കുറിഞ്ഞി മാഞ്ഞു,നീലവാകയണ് ഇപ്പോൾ മൂന്നാറിലെ താരോദയം ;വാകമരം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

Spread the love

സ്വന്തംലേഖകൻ

കട്ടപ്പന : നീലക്കുറിഞ്ഞി മാഞ്ഞു,നീല വാകയാണ് ഇപ്പോൾ മൂന്നാറിലെ താരം. ഇടുക്കിയിലെ തേയിലത്തോട്ടങ്ങളും തണുപ്പും മലനിരകളുമൊക്കെ ഏതൊരു സഞ്ചാരിയേയും ഹരം കൊള്ളിക്കുന്നതാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിനെ ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമാക്കികഴിഞ്ഞു. എന്നാൽ ഇപ്പോൾ നീലക്കുറിഞ്ഞിയല്ല ഈ മലമേഖലകളിൽ നീലചാർത്തതിക്കുന്നത് നീല വാകയണ്.കണ്ണിനും മനസിനും കളിരുനൽകി അഞ്ചു നാടൻ മലനിരകളിൽ നീല വാകകൾ പൂത്തുലഞ്ഞുനിൽക്കുകയാണിവിടെ. വയലറ്റ് വർണ്ണം തീർത്ത നീല വാകമരങ്ങൾ കണ്ണൻദേവൻ മലനിരകൾക്കാണ് ചാരുത പകരുന്നത്. പശ്ചിമഘട്ട മേഖലയിൽ അപൂർവ്വ ഇടങ്ങളിൽ മാത്രം കാണുന്ന വൃക്ഷമാണിത്. സമുദ്രനിരപ്പിൽ നിന്നും 1460 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണൻദേവൻ മലനിരകളിലെ ഏകദേശം1000 മീറ്റർ വരെ ഉയരമുള്ള മൂന്നാർ, മറയൂർ,വാഗുവരെ,പള്ളിവാസൽ എന്നിവിടങ്ങളിലാണ് നീലവാകപ്പൂക്കൾ വസന്തം തീർക്കുന്നത്. ഇലകൾ കൊഴിഞ്ഞതിനാൽ പൂക്കൾകൊണ്ട് പൊതിഞ്ഞിരിക്കുകയാണ് വാകമരങ്ങൾ.വിനോദ സഞ്ചാര സീസണായ ഏപ്രിൽ മെയ് മാസങ്ങളിൽ മൂന്നാറിലെത്തിയ സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ വരവേറ്റുകൊണ്ടിരിക്കുന്നത് നീല വാകയുടെ വർണ്ണ കാഴ്ചയാണ്. കാഴ്ചയുടെ മനോഹാരിത കണ്ട് മതിയാകുന്നില്ലെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ പറയുന്നത്.