വൈക്കം ഉദയനാപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ: പലയിടത്തും റോഡ് മുങ്ങി: നൂറു കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലായി

Spread the love

ഉദയനാപുരം: കനത്ത മഴയെത്തുടർന്ന് ഒരുമാസത്തിനിടയില്‍ മൂന്നാം തവണയും ഉദയനാപുരം പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി.
ഇതോടെ ജനജീവിതം ദുരിതപൂർണമായി.

വാഴമന – വൈക്കം റോഡ് ഉള്‍പ്പെടെ ഉള്‍പ്രദേശത്തെ പല റോഡുകളിലും വെള്ളത്തില്‍ മുങ്ങി. വാഴമന പുത്തൻപാലം – കൊടിയാട് റോഡ് 300 മീറ്ററിലധികം ദൂരം വെള്ളത്തില്‍ മുങ്ങി.റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനാത്ത സ്ഥിതിയാണ്.

കനത്ത മഴയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതും വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണ്. മൂവാറ്റുപുഴയാർ പലയിടങ്ങളിലും കരകവിഞ്ഞതോടെ വടയാർ, വാഴമന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈക്കത്ത്‌ പലയിടങ്ങളിലായി 200 വീടുകള്‍ വെള്ളകെട്ടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദയനാപുരം പഞ്ചായത്തില്‍ പടിഞ്ഞാറേക്കര, വൈക്കപ്രയാർ, മുട്ടുങ്കല്‍, കൊടിയാട്,തലയാഴം -വെച്ചൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. വെള്ളം കയറിയതിനെത്തുടർന്ന് പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്.

ജലനിരപ്പ് വീണ്ടും ഉയർന്നാല്‍ ക്യാമ്ബുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.