വൈക്കത്തെ സൈറൺ വീണ്ടും മുഴങ്ങി തുടങ്ങി: ചെയർപേഴ്സൺ സ്വിച്ച് ഓൺ നിർവഹിച്ചു:

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം : നഗരസഭയുടെ സൈറൺ വീണ്ടും പ്രവർത്തിച്ചു തുടങ്ങി.
കഴിഞ്ഞ ഒന്നര വർഷമായിപ്രവർത്തന രഹിതമായി കിടക്കുകയായിരുന്നു. യൂണിയൻ ബാങ്കിന്റെ ധനസഹായത്തോടെയാണ് പുനസ്ഥാപിച്ചത്.നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവയുടെ പ്രവർത്തനം ക്രമപ്പെടുത്തുന്നതിന് നഗരസഭയിലെ സൈറൺ ഏറെ ഉപകാരപ്രദമായിരുന്നു.

പ്രവർത്തനം നിലച്ച സൈറൺ പ്രവർത്തനക്ഷമമാക്കണമെന്ന് നഗരവാസികൾ ആവശ്യപ്പെട്ടു വരികയായിരുന്നു.
വൈസ് ചെയർമാൻ പി.ടി. സുഭാഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് സൈറന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ സിന്ദു സജീവൻ , എൻ അയ്യപ്പൻ, എസ് ഹരിദാസൻ നായർ ,ബിന്ദു ഷാജി, ലേഖാ ശ്രീകുമാർ ,രേണുകാ രതീഷ് ,പി. ഡി. ബിജിമോൾ , രാജശ്രീ വേണുഗോപാൽ, ബി.രാജശേഖരൻ , കവിതാ രാജേഷ്, എ.സി. മണിയമ്മ, അശോകൻ വെള്ള വേലിൽ, ലേഖ അശോകൻ , കെ.ബി.ഗിരിജകുമാരി , എൻജിനീയർ ബി.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group