play-sharp-fill
‘രഹസ്യ വിവരത്തെ തുടർന്ന് പരിശോധന,കടന്നു കളയാൻ ശ്രമിച്ച് പ്രതികൾ… വിടാതെ പിന്തുടർന്ന് പൊലീസ്, പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ കുഴൽ പണം ‘…!!;രണ്ട് പേർ പിടിയിൽ

‘രഹസ്യ വിവരത്തെ തുടർന്ന് പരിശോധന,കടന്നു കളയാൻ ശ്രമിച്ച് പ്രതികൾ… വിടാതെ പിന്തുടർന്ന് പൊലീസ്, പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ കുഴൽ പണം ‘…!!;രണ്ട് പേർ പിടിയിൽ

 

സ്വന്തം ലേഖിക

പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാഹന പരിശോധനയിൽ 1.90 കോടി രൂപയുടെ കുഴൽ പണവുമായി കടന്നു കളയാൻ ശ്രമിച്ച പ്രതികൾ കസബ പൊലീസിൻ്റെ പിടിയിൽ.

 

കേരള അതിർത്തികളിൽ കൂടി പലതരത്തിൽ കുഴൽപ്പണം കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ കുഴൽപ്പണം പിടികൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഹോണ്ട ജാസ് കാറിനെ പൊലീസ് തടഞ്ഞ സമയം കാർ നിർത്താതെ പോവുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് കാറിനെ പിന്തുടർന്ന് പിടികൂടി.

 

മലപ്പുറം കടുങ്ങാപുരം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് കുട്ടി (41),മലപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് നിസ്സാർ (36) എന്നിവരാണ് പിടിയിലായത്.

 

കഴിഞ്ഞ 3 വർഷത്തിനിടയിൽ പാലക്കാട് മാത്രം പത്തോളം ഹൈവേ റോബറി കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോയമ്പത്തൂർ നിന്നാണ് പണം മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ചത് എന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ആദ്യമായാണ് കേസിൽ ഉൾപ്പെടുന്നത്. പ്രതികളിൽ ഒരാളായ മുഹമ്മദ് നിസ്സാർ 2021 ൽ കസബ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ടായ കേസിലെ പരാതിക്കാരുടെ കാറിൽ ഉണ്ടായിരുന്ന ആളാണ്. പണത്തിൻ്റെ ഉറവിടത്തെ കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

പാലക്കാട് ജില്ല പോലീസ് മേധാവി ശ്രീ ആനന്ദ് IPS, എ എസ് പി അശ്വതി ജിജി IPS എന്നിവരുടെ നിർദ്ദേശ പ്രകാരം പാലക്കാട് കസബ ഇൻസ്പെക്ടർ രാജീവ് NS, എസ് ഐ മരായ ഹർഷാദ് എച്ച് ,മനോജ് കുമാർ, ബാബു,സീനിയർ പോലീസ് ഓഫീസർമാരായ രാജിദ് .ആർ, സായൂജ്, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, ഷാജഹാൻ, വിനോദ്, ശരവണൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും കുഴൽപ്പണവും കാറും പിടികൂടിയത്.