
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം – മൂത്തേടത്തുകാവ് റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നു. റോഡിലെ ചേരിക്കൽ മുതൽ കൊട്ടാരപ്പള്ളി വരെയുള്ള ഭാഗത്തിനിടയിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു.
ബി എം ബി സി നിലവാരത്തിൽ അഞ്ച് കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച റോഡാണിത്. റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിച്ചതോടെ ഇതു വഴിയുള്ള വാഹന ഗതാഗതവും പതിൻ മടങ്ങ് വർധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈപ്പ് പൊട്ടി റോഡ് തകർന്ന് കുടിവെള്ളം പാഴായിട്ട് ദിവസങ്ങളായിട്ടും അധികൃതർ പൈപ്പ് അറ്റകുറ്റപ്പണി നടത്തി റോഡ് കുറ്റമറ്റതാക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പരക്കെ അമർഷമുണ്ട്.